Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Husband

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ​തി​രെ കു​ടും​ബം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​റാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് കു​ടും​ബം. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ നാ​സി​യ ഖാ​ൻ (30) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന നാ​സി​യ​യെ ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ച്ചു.

ഏ​പ്രി​ൽ 11നാ​യി​രു​ന്നു നാ​സി​യ അ​സം അ​ലി ഖാ​നെ വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും നി​ര​ന്ത​രം വ​ഴ​ക്കി​ടു​ക​യും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നാ​ലോ​ടെ​യാ​ണ് നാ​സി​യ ജീ​വ​നൊ​ടു​ക്കി​യെ​ന്ന വി​വ​രം കു​ടും​ബ​ത്തി​ന് ല​ഭി​ച്ച​ത്. 

എ​ന്നാ​ൽ ഇ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും കൊ​ല​പാ​ത​ക​ത്തെ ആ​ത്മ​ഹ​ത്യ​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. നാ​സി​യ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വാ​ണെ​ന്ന് പി​താ​വ് ത​വാ​ബ് ഖാ​ൻ ആ​രോ​പി​ച്ചു. വീ​ട്ടി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യി​യെ​ന്നും തു​ട​ർ​ന്ന് നാ​സി​യ മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചെ​ന്നും ഭ​ർ​ത്താ​വ് മൊ​ഴി ന​ൽ​കി. 

തു​ട​ർ​ന്ന് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഭ​ർ​ത്താ​വ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. നാ​സി​യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ തു​ട​ർ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വൈ​കി.

പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വീ​ഡി​യോ​ഗ്രാ​ഫ് ചെ​യ്യ​ണ​മെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​ര​ച്ചു

കോ​ട്ട​യം : ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ തൊ​ട്ടു പി​ന്നാ​ലെ ഭാ​ര്യ​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ചി​ങ്ങ​വ​നം പു​തി​യാ​പ​റ​മ്പി​ൽ കു​രു​വി​ള ജേ​ക്ക​ബും (74) ഭാ​ര്യ ജാ​ൻ​സി​യു​മാ​ണ് (68) മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്.

കു​രു​വി​ള ജേ​ക്ക​ബ് രാ​വി​ലെ​യും ജാ​ൻ​സി ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ൻ​സ​ൻ കു​രു​വി​ള (മ​ർ​ച്ച​ന്‍റ് നേ​വി), ജി​ൻ​സ​ൻ കു​രു​വി​ള (കാ​ന​ഡ). മ​രു​മ​ക്ക​ൾ: സീ​നാ പാ​ല​ക്കു​ടി​യി​ൽ, അ​ക്സ മ​തു​രം​കോ​ട്ട്.

 

Kerala

അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ ക​യ​റി അ​ക്ര​മി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ട്ട​യം: കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ ക​യ​റി അ​ക്ര​മി​ച്ചു. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പി​ക ഡോ​ണി​യാ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്‌കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില്‍ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. 

പ​രി​ക്കേ​റ്റ ഡോ​ണി​യാ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ ഒ​ളി​വി​ൽ പോ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു 

International

ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന് പാ​ക് യു​വ​തി; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സ​ഹാ​യം തേ​ടി

ക​റാ​ച്ചി: ത​ന്നെ പാ​ക്കി​സ്ഥാ​നി​ൽ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ഹ​സ്യ​മാ​യി ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി രം​ഗ​ത്ത്.

ത​നി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് യു​വ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നു. പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​നി​യാ​യ നി​കി​ത​യാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ.

ദീ​ർ​ഘ​കാ​ല വീ​സ​യി​ൽ ഇ​ൻ​ഡോ​റി​ൽ താ​മ​സി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നാ​യ വി​ക്രം നാ​ഗ്ദേ​വി​നെ 2020 ജ​നു​വ​രി 26ന് ​ക​റാ​ച്ചി​യി​ൽ വ​ച്ച് ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞ് വി​ക്രം നി​കി​ത​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്‍റെ ജീ​വി​തം കീ​ഴ്മേ​ൽ മ​റി​ഞ്ഞ​താ​യി നി​കി​ത പ​റ​യു​ന്നു.

വീ​സ​യി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 2020 ജൂ​ലൈ ഒ​ൻ​പ​തി​ന് നി​ർ​ബ​ന്ധി​ച്ച് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ വി​ക്രം ശ്ര​മി​ച്ചി​ല്ല. ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ച​താ​യി നി​കി​ത ആ​രോ​പി​ക്കു​ന്നു.

‌ത​നി​ക്കു നേ​രി​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​ഡി​യോ​യി​ൽ വി​വ​രി​ച്ചു. "പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഭ​ർ​തൃ​വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​രു​ടെ പെ​രു​മാ​റ്റം പൂ​ർ​ണ​മാ​യും മാ​റി​യി​രു​ന്നു. ഭ​ർ​ത്താ​വി​നു മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കി. ഭ​ർ​തൃ​പി​താ​വി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​തി​ലൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.'–​നി​കി​ത പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങാ​ൻ വി​ക്രം നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും നി​കി​ത ആ​രോ​പി​ച്ചു. ക​റാ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള ഒ​രു സ്ത്രീ​യു​മാ​യി വി​ക്രം ര​ണ്ടാ​മ​തൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് നി​കി​ത ക​ണ്ടെ​ത്തി​യ​ത്.

2025 ജ​നു​വ​രി 27ന് ​നി​കി​ത രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി വി​ഡി​യോ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ​ത്.

Kerala

തൃ​ശൂ​രി​ൽ ഗ​ർ​ഭി​ണി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ർ​ച്ച​ന(20)​ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​തൃ​വീ​ടി​ന് സ​മീ​പ​ത്തെ കാ​ന​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വൈ​കി​ട്ട് നാ​ലി​ന് വീ​ടി​ന് പു​റ​കി​ലെ കോ​ണ്‍​ക്രീ​റ്റ് കാ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷാ​രോ​ണി​ന്‍റെ അ​മ്മ ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യെ അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രാ​നാ​യി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് അ​ര്‍​ച്ച​ന​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

അ​ര്‍​ച്ച​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ആ​ണ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ആ​ണ് ഷാ​രോ​ണ്‍. ഇ​യാ​ൾ അ​ര്‍​ച്ച​ന​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം; ഒ​ടു​വി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി ഭ​ർ​ത്താ​വ്

ബം​ഗ​ളൂ​രു: ബം​ഗ​ളു​രു​വി​ലെ യു​വ ഡോ​ക്ട​ർ കൃ​തി​ക റെ​ഡ്‌​ഡി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ഭ​ർ​ത്താ​വ് മ​ഹേ​ന്ദ്ര റെ​ഡ്‌​ഡി. പ്ര​തി കാ​മു​കി​ക്ക് അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം പോ​ലീ​സ് വീ​ണ്ടെ​ടു​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഡോ​ക്ട​ർ മ​ഹേ​ന്ദ്ര റെ​ഡ്‌​ഡി കാ​മു​കി​ക്ക് അ​യ​ച്ച ശേ​ഷം ഈ ​മെ​സേ​ജ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വാ​ട്സാ​പ്പി​ൽ​നി​ന്ന് പോ​ലീ​സ് ഇ​ത് ക​ണ്ടെ​ടു​ത്ത​തോ​ടെ നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​ണ​യ​ബ​ന്ധം തു​ട​രാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം എ​ന്നാ​ണ് പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി.

വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യാ​ൽ സ്വ​ത്തു​ക്ക​ൾ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും ഡോ​ക്ട​ർ മ​ഹേ​ന്ദ്ര റെ​ഡ്‌​ഡി മൊ​ഴി ന​ൽ​കി. ആ​രും സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ അ​ന​സ്തേ​ഷ്യ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ഹേ​ന്ദ്ര വ്യ​ക്ത​മാ​ക്കി.

Kerala

അ​ട്ട​പ്പാ​ടി​യി​ൽ യു​വ​തി​യെ ര​ണ്ടാം ഭ​ർ​ത്താ​വ് കൊ​ന്ന് വ​ന​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി ഉ​ൾ​വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട​താ​യി ഭ​ർ​ത്താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി വ​ള്ളി​യ​മ്മ​യെ (45) ആ​ണ് ര​ണ്ടാം ഭ‍​ർ​ത്താ​വാ​യ പ​ഴ​നി(46) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി​യാ​യ വ​ള്ളി​യ​മ്മ​യെ ര​ണ്ട് മാ​സം മു​മ്പ് കാ​ണാ​താ​യി​രു​ന്നു. അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മ​ക​ൾ പു​തൂ‍‍‍​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട‍​ർ​ന്ന് പോ​ലീ​സ് പ​ഴ​നി​യെ സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ര​ണ്ട് മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം ഉ​ണ്ടാ​യി വ​ള്ളി​യ​മ്മ​യെ താ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ഴ​നി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് മൃ​ത​ദേ​ഹം വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ഴ​നി സ​മ്മ​തി​ച്ചു. വ​ള്ളി​യ​മ്മ​യെ കൊ​ന്നു കു​ഴി​ച്ചി​ട്ടു​വെ​ന്ന് പ​ഴ​നി പ​റ​ഞ്ഞ സ്ഥ​ലം ഇ​ന്ന​ലെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ഴ​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ഇ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

Latest News

Corehub Up